close
Choose your channels

'ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍' രണ്ടാമത്തെ പോസ്റ്റര്‍ റിലീസായി

Wednesday, July 26, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍ രണ്ടാമത്തെ പോസ്റ്റര്‍ റിലീസായി

വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്ലാസ്സ്-ബൈ എ സോള്‍ജ്യര്‍' എന്ന ചിത്രത്തിൻ്റെ രണ്ടാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തു. കാര്‍ഗില്‍ യുദ്ധം വിജയിപ്പിച്ച ഇന്ത്യന്‍ സൈനികരെ ആദരിക്കുന്ന ഭാഗമായിട്ടാണ് കാർഗിൽ ദിനമായ ഇന്ന് പോസ്റ്റര്‍ റിലീസ് ചെയ്തിട്ടുള്ളത്. ഗായകനും നടനുമായ വിജയ് യേശുദാസ് ഈ ചിത്രത്തില്‍ സൈനിക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിന്മയി ഈ ചിത്രത്തിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയായി മാറിയിരിക്കുക ആണ്. ചിത്രം സാഫ്‌നത്ത് ഫ്‌നെയാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്ന് നിർമ്മിച്ചിരിക്കുന്നു.

കലാഭവൻ ഷാജോൺ, മീനാക്ഷി, ശ്വേത മേനോൻ, ഡ്രാക്കുള സുധീർ, കലാഭവൻ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ.പ്രമീളാദേവി, വിമൽ രാജ്, ഹരി പത്തനാപുരം, ബ്രിൻ്റാ ബെന്നി, ജിഫ്ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോൻ പാറയിൽ, അനുദേവ് ​​കൂത്തുപറമ്പ്, മാധവ് കൃഷ്ണ അടിമാലി, ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമൻ, ലിജോ മധുരവേലി, ധനലക്ഷ്മി തുടങ്ങി പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ഛായാഗ്രഹണം ബെന്നി ജോസഫ് നിർവ്വഹിക്കുന്നു. കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോ.പ്രമീള ദേവി എന്നിവരുടെ വരികള്‍ക്ക് എസ് ആര്‍ സൂരജ് സംഗീതം പകരുന്നു. എഡിറ്റർ: റെക്സൺ ജോസഫ്, അസോ.ഡയറക്ടർ: സുഹാസ് അശോകന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ: മന്‍സൂര്‍ അലി, കല: ത്യാഗു തവന്നൂര്‍, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യൂം: സുകേഷ് താനൂര്‍, അസ്സി ഡയറക്ടർ: ഷാൻ അബ്ദുൾ വഹാബ്, അലീഷ ലെസ്സ്ലി റോസ്, പി.ജിംഷാർ. ബി ജി എം: ബാലഗോപാൽ, കൊറിയോഗ്രാഫർ: പപ്പു വിഷ്ണു, വിഎഫ്എക്‌സ്: ജിനേഷ് ശശിധരന്‍ (മാവറിക്‌സ് സ്റ്റുഡിയോ), ആക്ഷൻ: ബ്രൂസിലിരാജേഷ്, ക്യാമറ അസോ: രതീഷ് രവി.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment